പ്ര​ജ്​​ഞ സിങ്​ ഠാക്കൂറിൻെറ സ്ഥാനാർഥിത്വത്തിനെതിരെ പരാതി

ഭോപ്പാൽ: മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി, സ​ന്യാ​സി​നി പ്ര​ജ്​​ഞ സി​ങ്​​ ഠാക്കൂറിൻെറ സ്ഥാനാർഥ ിത്വത്തിനെതിരെ പരാതി. ആരോഗ്യ പ്രശ്​നങ്ങളുണ്ടെന്ന്​ കാരണം പറഞ്ഞ്​ ജാമ്യം നേടിയ പ്ര​ജ്​​ഞ സിങ്​ ലോക്​സഭാ തെ രഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നതിനെതിരെ എൻ.ഐ.എ കോടതിയിലാണ്​ പരാതി നൽകിയത്​. ഹി​ന്ദു​ത്വ ഭീ​ക​ര​ത​ക്കെ​തി​രെ നാ​വാ​യി നി​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്​​വി​ജ​യ്​ സി​ങ്ങി​നെ​തി​രെയാണ്​ പ്ര​ജ്​​ഞ മത്സരിക്കുന്നത്​.

ആരോഗ്യം മോശമായ പ്ര​ജ്​​ഞ പ്രചാരണം നടത്തുന്നതെങ്ങനെയെന്ന്​ മുൻ കശ്​മീർ മുഖ്യമന്ത്രി​ ഒമർ അബ്​ദുല്ല ചോദിച്ചിരുന്നു. അതേസമയം തെരഞ്ഞെടുപ്പിൽ തൻെറ പ്രചാരണായുധം ദേശീയതയും ഹിന്ദുത്വവുമായിരിക്കുമെന്ന്​ ഇന്ന്​ പ്ര​ജ്​​ഞ സിങ്​ മാധ്യമങ്ങളോട്​ പറഞ്ഞു. ഏപ്രിൽ 23നായിരിക്കും അവർ നാമനിർദേശ പത്രിക സമർപ്പിക്കുക.

Tags:    
News Summary - pragya singh thakur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.