ഡോ. പ്രദീപ്​ കുമാർ ജോഷി യു.പി.എസ്​.സി ചെയർമാനായി ചുമതലയേറ്റു

ന്യൂഡൽഹി: ഡോ.പ്രദീപ് കുമാര്‍ ജോഷി യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്​.സി) ചെയർമാനായി ചുമതലയേറ്റു. നിലവില്‍ യു.പി.എസ്.സി അംഗമായ പ്രദീപ് കുമാര്‍ ജോഷി മുന്‍ ഛത്തീസ്ഗഡ് പി.എസ്.സി ചെയര്‍മാനായിരുന്നു. നിലവില്‍ യു.പി.എസ്.സി ചെയര്‍മാനായ അരവിന്ദ് സക്‌സേനയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കും.

2015-ലാണ് പ്രദീപ് കുമാര്‍ ജോഷി യു.പി.എസ്.സി അംഗമായത്. 2021 മേയ് 12 വരെയാണ് ചെയർമാ​െൻറ ചുമതലയുണ്ടാവുക. ഇദ്ദേഹം നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറായും ചുമതല വഹിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.