ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം വൈദ്യുത വിളക്കുകൾ അണക്കുേമ്പാൾ വൈദ്യുതി വിതരണത്തിൽ പ്രശ്നമുണ ്ടാകില്ലെന്ന് ഊർജമന്ത്രാലയം. ആശുപത്രികളിൽ വൈദ്യുത വിളക്കുകൾ അണക്കേണ്ടതില്ല. തെരുവ് വിളക്കുകൾ പ്രവർത്തിക്കാമെന്നും മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്യേണ്ടതില്ലെന്നും ഊർജമന്ത്രാലയം വ്യക്തമാക്കുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം എല്ലാവരും ഒരേസമയം ലൈറ്റണച്ചാൽ വൈദ്യുതി വിതരണത്തെ അത് സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എല്ലാ ലൈറ്റുകളും ഒരേ സമയം ഓഫ് ചെയ്യുന്ന കാര്യം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരുമിച്ച് ലൈറ്റണച്ചാൽ ഇത് വൈദ്യുതി ഗ്രിഡ് തകരാറിലാക്കും. ലോക്ക്ഡൗൺ കാരണം ഫാക്ടറികൾ ഇല്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം നിലവിൽ 23,000 മെഗാവാട്ടിൽനിന്ന് 13,000 മെഗാവാട്ടായി കുറഞ്ഞിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഒരേ സമയം അണച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അങ്ങനെ സംഭവിച്ചാൽ സേവനം പുനസ്ഥാപിക്കാൻ 12-16 മണിക്കൂർ വരെ എടുത്തേക്കാമെന്നുമാണ് മഹാരാഷ്ട്ര ഊർജ മന്ത്രി നിതിൻ റാവത്ത് പറഞ്ഞത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് വരുത്തിയ ഇരുട്ടിനെ നേരിടാൻ ലൈറ്റണച്ച് മെഴുകുതിരികളും മൊബൈൽ ഫോൺ ഫ്ലാഷും ഉപയോഗിക്കാനായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.