Posted On
date_range Updated On
date_range പന്നിയിറച്ചി കഴിച്ച നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധ; മൂന്നു മരണം
ഷില്ലോങ്: മേഘാലയയിൽ പന്നിയിറച്ചി കഴിച്ച മൂന്നുപേർ മരിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് നൂറിലേറെ പേർ ആശുപത്രിയിലായി. മരിച്ചവരിൽ ഏഴുവയസ്സുള്ള ആൺകുട്ടിയുമുണ്ട്. റി ബോയ് ജില്ലയിലെ നൊങ്ക്യ ഗ്രാമത്തിലാണ് സംഭവം.
ഒരു ചർച്ചിലെ പ്രാർഥന ചടങ്ങ് കഴിഞ്ഞശേഷമാണ് ഞായറാഴ്ച വൈകുന്നേരം ഇവർ ഭക്ഷണം കഴിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. ഭക്ഷണത്തിെൻറ സാമ്പിൾ ശേഖരിച്ച അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.