​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തി​െൻറ രാഷ്​ട്രീയ വിജയം

ബംഗളുരു: ആരോപണ പ്രത്യാരോപണങ്ങൾക്കും നാടകീയ സംഭവ വികാസങ്ങൾക്കും സമാപനം കുറിച്ചുകൊണ്ട്​ കർണാടകയിൽ സത്യപ്രതിജ്ഞ ചെയ്​ത്​ 55 മണിക്കൂറുകൾക്കുള്ളിൽ യെദിയൂരപ്പ രാജി വെച്ചു. സംസ്​ഥാന ഭരണം കോൺഗ്രസ്​^ജെ.ഡി.എസ്​ സഖ്യത്തി​​​​​െൻറ കൈകളിലെത്തി. അക്ഷരാർത്ഥത്തിൽ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തി​​​​​െൻറ രാഷ്​ട്രീയ വിജയം തന്നെയായിരുന്നു ഇത്​. 

222 അംഗ നിയമസഭയിൽ 104 സീറ്റുകളാണ്​ ബി.ജെ.പിക്കുണ്ടായിരുന്നത്​. ​116 എം.എൽ.മമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം ഗവർണറെ സമീപിച്ചെങ്കിലും ഗവർണർ യെദിയൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു. തുടർന്നങ്ങോട്ട്​ കണ്ടത്​ രാഷ്​ട്രീയ തന്ത്ര-കുതന്ത്രങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. 

കേവല ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം നൽകിയിരുന്നെങ്കിലും കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യം സുപ്രീംകോടതിയെ സമീപിച്ചതോടെ ശനിയാഴ്​ച തന്നെ വിശ്വാസവോ​െട്ടടുപ്പ്​ നടത്താൻ ​കോടതി നിർദ്ദേശിക്കുകയായിരുന്നു. ബി.ജെ.പിയുടെ ഭാഗത്തു നിന്ന്​ വലിയ കുതിരക്കച്ചവടം നടന്നതായുള്ള ആരോപണങ്ങൾ ഉയർന്നു. എം.എൽ.എമാരെ ചാക്കിട്ടു പിടിക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നു. ബി.ജെ.പിയുടെ ദേശീയ സെക്രട്ടറിയും യെദിയൂരപ്പയുടെ മകനും വരെ കോടികൾ വാഗ്​ദാനം ​ചെയ്യുന്നതായ ആരോപണവുമായി ശബ്​ദ ശകലങ്ങൾ കോൺഗ്രസ്​ പാളയം പുറത്തു വിട്ടു. 

വാഗ്​ദാനങ്ങളിൽ വീണുപോകാതെ തങ്ങളുടെ എം.എൽ.എമാരെ മറുകണ്ടം ചാടാതെ പിടിച്ചു നിർത്തുകയെന്ന അതീവ സങ്കീർണമായ കാര്യങ്ങളാണ്​ കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തിനു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഇൗ വെല്ലുവിളി ഏറ്റെടുത്ത് എം.എൽ.എമാരെ​ റിസോർട്ടുകളിൽ നിന്ന്​ റിസോർട്ടുകളിലേക്കും ഒടുവിൽ നിയമസഭയിലേക്കും എത്തിക്കാൻ സാധിച്ചു.​ മാത്രമല്ല, സഭയിലെത്താതെ ​േഹാട്ടൽ മുറിയിൽ ഒളിച്ചിരുന്ന രണ്ട്​ എം.എൽ.എമാരെ കണ്ടെത്തി വിപ്പു നൽകി സഭയിലെത്തിക്കാനും കഴിഞ്ഞതോടെ ബി.ജെ.പി ക്ക്​ കളം വി​െട്ടാഴിയുക തന്നെയായിരുന്നു ഏക പോംവഴി. ഇതു തന്നെയായിരുന്നു കോൺഗ്രസ്​-ജെ.ഡി.എസ്​ സഖ്യത്തി​​​​​െൻറ രാഷ്​ട്രീയവിജയം. 

Tags:    
News Summary - political victory-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.