Posted On
date_range Updated On
date_range ഡ്യൂട്ടിയിൽ മദ്യപിച്ച് വിവസ്ത്രനായ എ.എസ്.ഐക്ക് സസ്പെൻഷൻ
അമൃത്സർ: ഡൂട്ടിക്കിടെ മദ്യപിച്ച് വസ്ത്രമുരിഞ്ഞ എ.എസ്.ഐക്ക് സസ്പെൻഷൻ. പഞ്ചാബിലെ അമൃത്സറിലാണ് സംഭവം.
എ.എസ്.ഐ സുരീന്ദർ സിങ് ആണ് സസ്പെൻഷനിലായത്. മദ്യപിച്ച് ലക്കുകെട്ട സുരീന്ദർ വസ്ത്രമഴിച്ച് നടക്കുകയായിരുന്നു. ആരോ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
ഒടുവിൽ, ഇയാളെ സസ്പെൻഡ് ചെയ്തതായി എ.സി.പി അറിയിക്കുകയായിരുന്നു. മാത്രമല്ല, സുരീന്ദറിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.