കൊൽക്കത്ത: വർഗീയ പരാമർശങ്ങളുള്ള വിഡിയോ പ്രചരിപ്പിച്ചതിന് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ ശർമിഷ്ഠ പനോലിയെ (22) നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തെന്ന വിമർശനം കൊൽക്കത്ത പൊലീസ് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അറസ്റ്റെന്ന് പൊലീസ് അവകാശപ്പെട്ടു. സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന കുറ്റകരമായ ഉള്ളടക്കം പങ്കിട്ടതിനാണ് ശർമിഷ്ഠക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
പ്രതിക്ക് നോട്ടീസ് നൽകാൻ നിരവധി തവണ ശ്രമിച്ചു. പക്ഷേ അവർ ഒളിവിൽ പോയി. തുടർന്ന്, കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പിന്നീട് ഗുഡ്ഗാവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഓപറേഷൻ സിന്ദൂറിൽ ബോളിവുഡ് നടന്മാർ മൗനം പാലിച്ചതിനെ വിമർശിച്ചതിലാണ് വർഗീയ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.