പരിശോധനക്കായി കൈകാട്ടിയിട്ടും നിർത്തിയില്ല; പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ചു കടന്ന് കാർ -വിഡിയോ

ചണ്ഡീഗഡ്: വാഹനപരിശോധനക്കിടെ കൈകാട്ടിയിട്ടും നിർത്താതെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് കാർ കടന്നു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണ്.

മുന്നിൽ കറുത്ത കൊടി ഉയർത്തിയാണ് കാർ വന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ വേഗത കൂട്ടി കുതിക്കുകയായിരുന്നു. കാറിന്‍റെ ബോണറ്റിലേക്ക് മറിഞ്ഞ പൊലീസുകാരൻ പിന്നീട് റോഡിലേക്ക് തെറിച്ചു വീണു. 


നിർത്താതെ പോയ കാർ കണ്ടെത്തിയതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - police man Dragged By Car He Was Trying To Stop For Checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.