പൊലീസ്​-അഭിഭാഷക സംഘർഷം; പൊലീസുകാരുടെ സസ്​പെൻഷൻ കോടതി ശരിവെച്ചു

ന്യൂഡൽഹി: തീസ്​ ഹസാരി, സാകേത്​ കോടതികളി​െല പൊലീസ്​-അഭിഭാഷക സംഘർഷവുമായി ബന്ധപ്പെട്ട്​ രണ്ട്​ പൊലീസുകാരെ സ സ്​പെൻഡ്​ ചെയ്​ത നടപടി ഡൽഹി ഹൈകോടതി അംഗീകരിച്ചു. കേസിൽ വ്യക്തത തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം​ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ്​ കോടതി ഉത്തരവ്​. അഭിഭാഷകർ​െക്കതിരെ നടപടി പാടില്ലെന്ന​ ഉത്തരവ്​ ശരിവച്ച കോടതി, സംഘർഷവ ുമായി ബന്ധ​പ്പെട്ട്​ ജുഡീഷ്യൽ അന്വേഷണം തുടരുവാനും നിർദ്ദേശിച്ചു.

സംഭവത്തിൽ അഭിഭാഷകർ​െക്കതിരെ നടപടി പാടി ല്ലെന്നും ഉത്തരവാദികളായ പൊലീസുകാരെ സസ്​പെൻഡ്​ ചെയ്യണമെന്നുമുള്ള കോടതി ഉത്തരവ്​ പുനഃപരിശോധിക്കണമെന്നാണ്​ ആവശ്യപ്പെട്ടത്​. ഇൗ ഹരജിയാണ്​ കോടതി തള്ളിയത്​. ജുഡീഷ്യൽ അന്വേഷണം കഴിയുന്നതു​വരെ മറ്റേതെങ്കിലും എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യുകയോ കേസ്​ രജിസ്​റ്റർ ചെയ്യുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശവും മാറ്റമില്ലാതെ തുടരു​െമന്ന്​​ ഹൈകോടതി വ്യക്തമാക്കി.

തീസ്​ ഹസാരി കോടതി വളപ്പിൽ ശനിയാഴ്​ചയുണ്ടായ സംഘർഷത്തിന്​ പിന്നാലെ അഭിഭാഷകരുടെ മർദനത്തിൽ പ്രതിഷേധിച്ച്​ ഡൽഹി പൊലീസ്​ ആസ്ഥാനത്ത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തെരുവിലിറങ്ങിയിരുന്നു. ഡൽഹിയെ ഞെട്ടിച്ച പൊലീസ്​ സമരം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. ഡൽഹി ഐ.എ.എസ്​ ഘടകം, കേരള, ബിഹാർ, തമിഴ്​നാട്, ഹരിയാന​ പൊലീസ്​ അസോസിയേഷനുകൾ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു. പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

കോടതിവളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 20 പൊലീസുകാർക്കാണ്​ പരിക്കേറ്റത്​. പൊലീസ്​ വാഹനം കത്തിക്കുകയും 20 വാഹനങ്ങൾ അഭിഭാഷകർ തല്ലിത്തകർക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ തിങ്കളാഴ്​ച തെരുവിലിറങ്ങിയ അഭിഭാഷകർ പൊലീസ്​ ഉദ്യോഗസ്ഥരെ മർദിച്ചതോടെയാണ് പൊലീസ്​ സമരത്തിലേക്ക്​ തിരിഞ്ഞത്​. പരിക്കേറ്റ പൊലീസുകാർക്ക്​ 25,000 രൂപ നഷ്​ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യുക, സമരം ചെയ്​തവർക്കെതിരെ നടപടി എടുക്കരുത്​ തുടങ്ങിയ​ പൊലീസി​​​​​െൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്​.

പൊലീസുകാർ ഇന്നലെ നടത്തിയ സമരത്തിനു പിന്നാലെ ഇന്ന് ഡൽഹിയിൽ അഭിഭാഷകരും സമരവുമായി രംഗത്തിറങ്ങിയിരുന്നു. രാജ്യ തലസ്ഥാനത്തുടനീളമുള്ള കോടതികളിൽ ബുധനാഴ്ച രാവിലെ മുതൽ ഡൽഹി പൊലീസിനെതിരെ അഭിഭാഷകർ പ്രതിഷേധിച്ചു.

Tags:    
News Summary - police-lawyers clash delhi highcourt verdict -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.