ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 15ന് ജാമിഅ മില്ലിയ സർവകലാശാലക ്കു സമീപത്തു നടന്ന പ്രതിഷേധത്തിനുനേരെ പൊലീസുകാർ വെടിവെച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസിെൻറ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ മുന്നി ല്െവച്ച് രണ്ടു പൊലീസുകാര്‍ പ്രതിഷേധക്കാർക്കു നേരെ മൂന്നുതവണ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വെടിവെച്ചന്ന ആരോപണം പൊലീസ് നിഷേധിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. വെടിയുതിർത്ത പൊലീസുകാരുടെ മൊഴികളും റിപ്പോർട്ടിലുണ്ട്.
ജാമിഅ അതിക്രമം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് ഡൽഹി പൊലീസ് റിപ്പോർട്ട് കൈമാറി. ജാമിഅ നഗറിലെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞതോടെ അക്രമാസക്തമാവുകയായിരുന്നു. ഡൽഹി മഥുര റോഡിലെ ന്യൂഫ്രണ്ട്സ് കോളനിക്ക് സമീപത്തുവെച്ചാണ് വെടിവെപ്പ് ഉണ്ടായത്.
വെടിയേറ്റ അജാസ് അഹ്മദ് (20), മുഹമ്മദ് ഷുഹൈബ് (23) എന്നിവരെ സഫ്ദര്‍ ജങ് ആശുപത്രിയിലും മുഹമ്മദ് തമീം (23) എന്നൊരാളെ ഹോളിഫാമിലി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വെടിയേറ്റ മുറിവാണ് ഇവരുടെ ശരീരത്തിലുള്ളതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നെങ്കിലും അത് കമ്പിയോ മറ്റോ കൊണ്ട മുറിവാകാമെന്നും തങ്ങള്‍ വെടിെവച്ചിട്ടില്ലെന്നുമുള്ള നിലപാടായിരുന്നു പൊലീസിന്. പ്രതിഷേധക്കാരെ നേരിടുന്നതിനിടെ ജാമിഅ മില്ലിയ കാമ്പസിൽ പ്രവേശിച്ച് വിദ്യാർഥികളെ പൊലീസ് തല്ലിച്ചതച്ചത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കാമ്പസിനകത്ത് ലൈബ്രറിയിലും പള്ളിയിലുമുണ്ടായിരുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കാണ് പൊലീസ് ലാത്തിച്ചാർജിലും കണ്ണീർ വാതക ഷെൽ പ്രയോഗത്തിലും പരിക്കേറ്റത്. ഇതു സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമീഷെൻറ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.