ചെന്നൈ: മറീന ബീച്ചിലെ മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിന് സമീപം പൊലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. മധുരയിൽ നിന്നുള്ള അരുൺരാജ്(25) ആണ് സ്വയം വെടിവെച്ച് മരിച്ചത്. ജയലളിതുടെ സ്മാരകത്തിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനായിരുന്നു അരുൺരാജ്.
രാവിലെ ബീച്ചിൽ നടക്കാനിറങ്ങിയവരാണ് അരുൺരാജിെൻറ മൃതദേഹം കണ്ടത്. 303 ബോൾട്ട് ആക്ഷൻ റൈഫിൾ ഉപയോഗിച്ച് അരുൺരാജ് കഴുത്തിൽ വെടിവെച്ചെന്നാണ് വിവരം. അതേ സമയം, ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാേണാ ജോലി സമർദ്ദമാണോ ആത്മഹത്യയുടെ കാരണം എന്നത് പരിശോധിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലെ ജയ സ്മാരകത്തിലെത്തി. ശനിയാഴ്ച രാത്രിയും അരുൺരാജ് അച്ഛനോട് സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.