യു.പിയിൽ വീണ്ടും ആൾക്കൂട്ട ആക്രമണം: പൊലീസുകാരൻ കൊല്ലപ്പെട്ടു

ലഖ്​നോ: ഉത്തർപ്രദേശിൽ ആൾക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നു. ഗാസിപൂർ ജില്ലയിൽ പ്രധാനമന്ത്രി പ​െങ്കട ുത്ത റാലിക്കു തൊട്ടുപിറകെയാണ്​ സംഭവം. ദേശീയ പാത ഉപരോധിച്ച നിഷാദ്​ വിഭാഗക്കാരെ പിരിച്ചുവിടാൻ എത്തിയ പൊലീസ് ​ സംഘമാണ്​ ആക്രമിക്കപ്പെട്ടത്​. അക്രമാസക്​തരായ പ്രതിഷേധക്കാർ പൊലീസുകാർക്കു നേരെ ക​ല്ലേറുനടത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ സുരേഷ്​ വത്​സാണ്​ കൊല്ലപ്പെട്ടത്​. നൊൺഹാര പൊലീസ്​ സ്​റ്റേഷനിലെ ഉദ്യോഗസ്​ഥനായിരുന്നു. സംഭവത്തിന്​ മോദിയുടെ റാലിയുമായി ബന്ധമില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

കൊല്ലപ്പെട്ട പൊലീസുകാര​​​െൻറ ഭാര്യക്ക്​​ 40 ലക്ഷം രൂപയും മാതാപിതാക്കൾക്ക്​ 10 ലക്ഷം രൂപയും മുഖ്യമന്ത്രി ആദിത്യനാഥ്​ പ്രഖ്യാപിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ്​ മേധാവിക്കും ജില്ല മജിസ്​ട്രേറ്റിനും നിർദേശം നൽകിയിട്ടുമുണ്ട്​.

സംസ്​ഥാനത്ത്​ ആൾക്കൂട്ട ആക്രമണത്തിൽ അടുത്തിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരനാണ്​ സുരേഷ്​ വത്​സ്​. നേരത്തെ ബുലന്ദ്​ശഹറിൽ സുബോധ്​ കുമാർ എന്ന പൊലീസുകാരനെ അതിക്രൂരമായി ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Police Constable Killed By Stone-Throwing Mob In UP's Ghazipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.