Posted On
date_range Updated On
date_range മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ
ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാഗമാണെന്നാരോപിച്ച് ഡൽഹി പൊലീസ് കോൺസ്റ്റബിളും കൂട്ടാളിയും പിടിയിൽ. വ്യാഴാഴ്ച ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോഗ്രാം എം.ഡി.എം.എ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.