ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവം: ആമസോണിനെതിരെ കേസ്​

ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സംഭവത്തിൽ ഇ-കോമേഴ്​സ്​ ഭീമൻ ആമസോണിനെതിരെ കേസെടുത്തു. നോയിഡ പൊലീസാണ് ​ അമേരിക്കൻ കമ്പനിക്കെതിരെ കേസെടുത്തിരിക്കുന്നത്​. ടോയ്​ലെറ്റ്​ സീറ്റ്​ കവറുകളിൽ ഹിന്ദു​ ദേവതകളുടെ ചിത്രം പതിപ്പിച്ചതാണ്​ ആമസോണിന്​ വിനയായത്​.

കമ്പനിയുടെ അമേരിക്കൻ വെബ്​സൈറ്റ്​ വഴിയാണ്​ ഉൽപന്നം വിറ്റഴിച്ചത്​. ട്വിറ്ററിലുടെ ഇതിൻെറ ചിത്രങ്ങൾ പുറത്ത്​ വന്നതോടെ ബോയ്​കോട്ട്​ ആമസോൺ കാമ്പയിനും സജീവമായിരുന്നു. അതേസമയം, വിവാദ ഉൽപന്നങ്ങൾ വെബ്​സൈറ്റിൽ നിന്ന്​ നീക്കം ചെയ്​തിട്ടുണ്ടെന്ന്​​ കമ്പനി വക്​താവ്​ അറിയിച്ചു.

രണ്ട്​ ഗ്രൂപ്പുകൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നുവെന്ന്​ ആരോപിച്ചാണ്​ പൊലീസി​ന്​ പരാതി ലഭിച്ചിരിക്കുന്നത്​. നോയിഡയിലെ സെക്​ടർ 58 പൊലീസ്​ സ്​റ്റേഷനിലാണ്​ പരാതി രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​​. ഇന്ത്യൻ ശിക്ഷാനിയമത്തി​െല 153ാം വകുപ്പ്​ പ്രകാരമാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നതെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Police Complaint Filed Against Amazon-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.