ന്യൂഡൽഹി: പ്രാണപ്രതിഷ്ഠയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ സുരണ്യ അയ്യർക്കെതിരെ ഡൽഹി പൊലീസിൽ പരാതി. അഭിഭാഷകനും ബി.ജെ.പി നേതാവുമായ അജയ് അഗർവാളാണ് പരാതി നൽകിയത്. ഹിന്ദുമതത്തിന്റെയും ദേശീയതയുടെയും പേരുപറഞ്ഞ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും മുസ്‍ലിംകളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും നിലപാടെടുത്ത സുരണ്യ അയ്യർ ജനുവരി 20 മുതൽ 23 വരെ ഉപവാസം അനുഷ്ഠിച്ചിരുന്നു.
പിന്നാലെ സുരണ്യ അയ്യരോടും മണിശങ്കർ അയ്യരോടും വീടൊഴിയണമെന്ന് ഡൽഹിയിലെ ജങ്പുരയിലെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.