ബിഷ്ണോയിയുടെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയായിരിക്കണമെന്ന്; നടനെതിരെ കേസ്
ഭുവനേശ്വർ: ബാബ സിദ്ദീഖിയെ വെടിവെച്ച് കൊന്ന ബിഷ്ണോയി സംഘത്തിന്‍റെ അടുത്ത ലക്ഷ്യം രാഹുൽ ഗാന്ധിയായിരിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ഒഡിയ നടനെതിരെ കേസ്. നടൻ ബുദ്ധാദിത്യ മൊഹന്തിക്കെതിരെയാണ് കേസെടുത്തത്.
വിവാദമായതോടെ നടൻ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. മൊഹന്തിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഒഡീഷ സംസ്ഥാന നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) പ്രസിഡന്‍റ് ഉദിത് പ്രധാൻ പരാതി നല്‍കുകയായിരുന്നു. പരാതിക്കൊപ്പം ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ടും സമർപ്പിച്ചിട്ടുണ്ട്.
കേസും വിവാദവുമായതോടെ ക്ഷമാപണം നടത്തി ബുദ്ധാദിത്യ രംഗത്തെത്തി. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള കുറിപ്പ് അദ്ദേഹത്തെ അപമാനിക്കാൻ കരുതിയായിരുന്നില്ലെന്നും ആരുടെയെങ്കിലും വികാരത്തെ മുറിവേൽപ്പിച്ചെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
ബിഷ്‌ണോയി സംഘത്തിന്റെ ഷാർപ്പ് ഷൂട്ടറുടെ വീഡിയോ വൈറലായി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
മുംബൈ: പൊലീസ് കസ്റ്റഡിയിലിരിക്കെ ബിഷ്‌ണോയി സംഘത്തിലെ ഷാർപ്പ് ഷൂട്ടർ മാധ്യമപ്രവർത്തകനോട് സംസാരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ യോഗേഷാണ് മാധ്യമപ്രവർത്തകനോട് സംസാരിച്ചത്. മഥുരയിൽ നടന്ന ഏറ്റുമുട്ടൽ വ്യാജമാണെന്ന് ഇയാൾ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടെ ബാബ സിദ്ദീഖിയെക്കുറിച്ചും ഇയാൾ അഭിപ്രായം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.