മുഗൾ ചക്രവർത്തി ഔറംഗസേബിനെ വാട്​സാപ്​ സ്റ്റാറ്റസാക്കി; മഹാരാഷ്ട്രയിൽ യുവാവിനെതിരെ കേസ്​

മുഗൾ ചക്രവർത്തി ഔറംഗസേബിനെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ പുകഴ്ത്തിയെന്നാരോപിച്ച് യുവാവിനെതിരെ കേസ്​. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള യുവാവിനെതിരെ ഞായറാഴ്ച കേസ്​ രജിസ്റ്റർ ചെയ്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

യുവാവ്​ വാട്​സാപ്​ സ്റ്റാറ്റസ്​ ഇട്ടതിനെ തുടർന്ന്​ വഡ്ഗാവ് പൊലീസ്​ സ്​റ്റേഷനിൽ പരാതി ലഭിച്ചിരുന്നതായി പൊലീസ്​ ഉദ്യോഗസ്ഥൻ പറയുന്നു. ഒരു വിഭാഗത്തിന്‍റെ മതചിഹ്​നങ്ങളെ അവഹേളിച്ചു എന്ന വകുപ്പ്​ ചുമത്തിയാണ്​ യുവാവിനെതിരെ കേസ്​ രജിസ്റ്റർ ചെയ്തിരിക്കുന്നത്​. മാർച്ച്​ 16നാണ്​ യുവാവിന്‍റെ സ്​ററാറ്റസ്​ പുറത്തുവന്നതെന്നും പൊലീസ്​ പറഞ്ഞതായി എൻ.ഡി ടി.വി റിപ്പോർട്ട്​ ചെയ്യുന്നു. 

Tags:    
News Summary - Police Case Against Maharashtra Man For WhatsApp Status On Aurangzeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.