ലൈംഗികാതിക്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ എയിംസിലെ എമർജൻസി വാർഡിലേക്ക് കാറോടിച്ച് കയറ്റി പൊലീസ്

ഡെറാഡൂൺ: ലൈംഗികാതിക്രമ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഋഷികേശ് എയിംസിലെ എമർജൻസി വാർഡിലേക്ക് കാറോടിച്ച് കയറ്റി ​പൊലീസ്. നഴ്സിങ് ഓഫീസറെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് പൊലീസ് ഋഷികേശ് എയിംസിലേക്ക് എത്തിയത്. വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാൾക്കെതി​രായ കേസ്.

പൊലീസ് വാഹനം എമർജൻസി വാർഡിലേക്ക് എത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വാർഡിലെ ഇരുവശങ്ങളിലും കിടക്കുന്ന രോഗികളെ എടുത്ത് മാറ്റിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസ് വാഹനത്തിന് വഴിയൊരുക്കിയത്. വാഹനത്തിൽ നിറയെ പൊലീസുകാരുമുണ്ട്.

എയിംസിലെ ഓപ്പറേഷൻ തിയറ്ററിൽ വെച്ച് വനിത ഡോക്ടർക്കെതിരെ ​​ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയാണ് നഴ്സിങ് സൂപ്രണ്ടിനെതിരെ ഉള്ളതെന്ന് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എയിംസിലെ ഡോക്ടർമാർ സമരത്തിലാണ്. നഴ്സിങ് ഓഫീസറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് ആവശ്യം. ഡോക്ടർമാരുടെ സംഘടനയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

നഴ്സിങ് സൂപ്പർവൈസറായ സതീഷ് കുമാർ ഡോക്ടർക്ക് അശ്ലീല സന്ദേശമയച്ചുവെന്നും പരാതിയുണ്ടെന്ന് പൊലീസ് ഓഫീസർ ശങ്കർ സിങ് ബിഷത് പറഞ്ഞു. 

Tags:    
News Summary - Police Car Enters AIIMS Rishikesh To Arrest Sex Harassment Accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.