മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കോൺസ്റ്റബിൾ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിലായി. സികാർ ജില്ലയിൽ ലാൽ ചന്ദ് എന്ന പൊലീസുകാരനാണ് പിടിയിലായത്.

അയൽവാസിയായ 23കാരിയെ കൃഷിസ്ഥലത്ത് വെച്ചാണ് ഇയാൾ ക്രൂരതക്കിരയാക്കിയതെന്ന് ശ്രീമധോപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.

ആഗസ്റ്റ് 19നുണ്ടായ സംഭവത്തിൽ പിറ്റേന്ന് തന്നെ കേസെടുത്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് കോൺസ്റ്റബിൾ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - police arrested for Raping Mentally-challenged Woman in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.