representational image

ബലാത്സംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് വെടിവെച്ച് കൊന്നു

ഗോരഖ്പൂര്‍: ബലാത്സംഗക്കേസിലെ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവ് കോടതിക്ക് സമീപം വെടിവെച്ച് കൊന്നു. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.

മുസഫര്‍പൂര്‍ സ്വദേശി ദില്‍ഷാദ് ഹുസൈന്‍ എന്നയാളാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് വിചാരണക്കെത്തിയതായിരുന്നു ഇയാള്‍.

തന്റെ മകളെ പീഡിപ്പിച്ച ഇയാള്‍ക്കുനേരെ പിതാവ് വെടിയുതിര്‍ക്കുകയായിരുന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന അഭിഭാഷകരുടെയും മറ്റും സഹായത്തോടെ പിതാവിനെ പിടികൂടിയെന്നും ആയുധം പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു.

കോടതി കവാടത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    
News Summary - pocso case accused shot dead by girls father near court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.