പി.എൻ.ബി തട്ടിപ്പ്​: ‘പ്യൂണിനെ കുറ്റപ്പെടുത്താതിരുന്നതിന്​ നന്ദി’-ശത്രുഘ്‌നന്‍ സിൻഹ

ന്യൂഡല്‍ഹി:  പി.എന്‍.ബി തട്ടിപ്പുകേസില്‍ ഓഡിറ്റര്‍മാരെ കുറ്റപ്പെടുത്തിയ കേന്ദ്രസർക്കാറിന്​ പരിഹാസവുമായി ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ. തട്ടിപ്പിൽ പ്യൂണിനെ കുറ്റപ്പെടുത്താതിരുന്നതിന്​ ദൈവത്തിന്​ നന്ദിയെന്നായിരുന്നു സിൻഹ ട്വീറ്റിലൂടെ പരിഹസിച്ചത്​. 

"നെഹ്‌റുവിന്റെ ഭരണത്തില്‍ തുടങ്ങി കോണ്‍ഗ്രസി​​െൻറ ദുര്‍ഭരണം വരെയുള്ള എല്ലാവരെയും കുറ്റപ്പെടുത്തിയതിനു ശേഷം നമ്മുടെ ബുദ്ധിമാന്മാര്‍ പറയുന്നു,  പി എന്‍ ബി തട്ടിപ്പിന് ഓഡിറ്റര്‍മാരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന്. ദൈവത്തിന് നന്ദി...അവര്‍ പ്യൂണിനെ വെറുതെ വിട്ടതിന്. നിശ്ശബ്ദമായ ചോദ്യം ഇതാണ്. പി.എന്‍.ബിയുടെ യഥാര്‍ഥ ഉടമസ്ഥര്‍ എന്ന നിലയില്‍ കഴിഞ്ഞ ആറുവര്‍ഷത്തില്‍ നാലുവര്‍ഷവും സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു?" -എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ട്വീറ്റ്.

പി.എൻ.ബി തട്ടിപ്പ്​ 2011ൽ യു.പി.എ കാലത്ത്​ തുടങ്ങിയിരുന്നതായി കേന്ദ്രസർക്കാർ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്ന്​ നാലു വർഷമായിട്ടും എന്തുകൊണ്ട്​ നടപടിയുണ്ടായില്ലെന്നും സിൻഹ പ്രതികരിച്ചു. 

Tags:    
News Summary - PNB Fraud: Shathrughnan Sinha's Comment - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.