Posted On
date_range Updated On
date_range അലഹബാദ് ബാങ്കിന് നഷ്ടം 2000 കോടി
കൊൽക്കത്ത: പഞ്ചാബ് നാഷനൽ ബാങ്കിെൻറ ജാമ്യശീട്ടിൽ നീരവ് മോദിക്ക് 2000 കോടി രൂപ ഹ്രസ്വകാല വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അലഹബാദ് ബാങ്ക് അറിയിച്ചു. അലഹബാദ് ബാങ്കിെൻറ ഹോേങ്കാങ് ശാഖയിൽനിന്ന് നീരവ് മോദിയുടെ പേരിൽ വിദേശത്തുള്ള പി.എൻ.ബി അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും ബാങ്ക് വക്താവ് പറഞ്ഞു.
ഇതേ രീതിയിൽ 1300 കോടി രൂപ നീരവ് മോദിക്ക് നൽകിയതായാണ് കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വ്യക്തമാക്കിയത്. ആക്സിസ്, യൂനിയൻ എന്നീ ബാങ്കുകളും ഇൗ രീതിയിൽ വായ്പ തട്ടിപ്പിന് ഇരയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.