പാർലമെൻറിൽ ഹാജരാകാത്ത മന്ത്രിമാരുടെ പട്ടിക നൽകണമെന്ന്​ പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമ​​െൻറ്​ സമ്മേളനത്തിൽ ഹാജരാകാത്ത കേന്ദ്ര മന്ത്രിമാരുടെ വിശദാംശങ്ങൾ അറിയിക്കാൻ പ്രധാനമന്ത്ര ി നരേന്ദ്ര മോദി ബി.ജെ.പി പാർലമ​​െൻററി പാർട്ടി​ യോഗത്തിൽ ആവശ്യപ്പെട്ടു. പാർലമ​​െൻറിൽ മന്ത്രിമാർക്ക്​ ജോലി സമയം നിർണയിച്ചുനൽകിയിട്ടുണ്ടെങ്കിലും പലരും വരാതിരുന്നതിനെ തുടർന്നാണ്​ ചൊവ്വാഴ്​ച ചേർന്ന യോഗത്തിൽ ഇത്തരമൊരു നിർദേശം നൽകിയത്​.

വരാത്തവരുടെ പേരുകൾ അറിയിക്കാൻ ആഴ്​ച തോറും നടക്കുന്ന എം.പിമാരുടെ യോഗത്തിൽ മോദി പരസ്യമായി പാർലമ​െൻററി കാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷിയോട്​​ നിർദേശിക്കുകയായിരുന്നു. ഓരോ എം.പിമാരും തങ്ങളുടെ മണ്ഡലത്തിൽ സവിശേഷമായ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും മോദി ആവശ്യപ്പെട്ടു.

ബി.ജെ.പി എം.പിമാരുടെ സഭയിലെ ഹാജറിന്​ പുറമെ അവർ അംഗങ്ങളായ പാർലമ​​െൻററി സമിതിയുടെ യോഗങ്ങളില​ും സഭയിലെ ചർച്ചകളിലും പ​െങ്കടുക്കുന്നുണ്ടോ എന്ന കാര്യവും നിരീക്ഷണവിധേയമാക്കും.

Tags:    
News Summary - PM Wants Names Of Absentee Ministers On Parliament Duty Today- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.