രാമക്ഷേത്ര ട്രസ്റ്റ്​ അധ്യക്ഷനെ​ ഹസ്​തദാനം ചെയ്​ത മോദി ക്വാറൻറീനിൽ പോകുന്നില്ലേ ?

മുംബൈ: കോവിഡ്​ സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസുമായി നേരിട്ട്​ സമ്പർക്കം പുലർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട്​ സ്വയം നിരീക്ഷണത്തിന്​ പോകുന്നില്ലെന്ന്​ ശിവ സേന നേതാവും എം.പിയുമായ സഞ്ജയ്​ റാവത്ത്​. ആഗസ്​ത്​ 5ന്​ അയോധ്യയിൽ നടന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ​െങ്കടുത്ത ഗോപാല്‍ ദാസിന്​ ദിവസങ്ങൾക്കകം കോവിഡ്​ ബാധയേറ്റതായി സ്ഥിരികരിച്ചിരുന്നു.

ട്രസ്റ്റ്​ അധ്യക്ഷനുമായി സമ്പർക്കം പുലർത്തിയതിനാൽ നിരീക്ഷണ ഘട്ടത്തിൽ കഴിയേണ്ട പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ വന്നു പ്രസംഗിച്ച സാഹചര്യത്തിലാണ് റാവത്തി​െൻറ വിമര്‍ശനം. ശിവ സേനയുടെ മുഖപത്രമായ സാമ്​നയിൽ ത​െൻറ കോളത്തിലാണ്​ സഞ്​ജയ്​ റാവത്ത്​ വിമർശനവുമായി എത്തിയത്​.

''ഭൂമി പൂജ ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്‍കിയ മോദി ഇപ്പോള്‍ ക്വാറൻറീനിലാണോ...? എന്നും അങ്ങനെ പോകുവാന്‍ തയാറാകുമോയെന്നും സഞ്​ജയ്​ റാവത്ത്​ ചോദിച്ചു. ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നു. അദ്ദേഹം മാസ്‌ക് ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമായി കണ്ടതാണ്​. പ്രധാനമന്ത്രിയും ആർ.എസ്.എസ് തലവൻ മോഹന്‍ ഭഗവതും ട്രസ്റ്റ് അധ്യക്ഷനുമായി അടുത്തിടപഴകിയിട്ടുണ്ട്​.. പ്രധാനമന്ത്രി മോദി ഭക്തിയോടെ അദ്ദേഹത്തി​െൻറ കൈ പിടിച്ചിരുന്നു. അതിനാല്‍, ഞങ്ങളുടെ പ്രധാനമന്ത്രിയും ക്വാറൻറീനില്‍ വരേണ്ടതല്ലേ..?, " സാമ്‌നയിലെ കോളത്തില്‍ റാവത്ത് ചോദിച്ചു.

Tags:    
News Summary - PM shared stage with Ram temple Mahant, will he quarantine himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.