ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വരാനിരിക്കെ ബി.ജെ.പി ഫണ്ടിലേക്ക് 2,000 രൂപ സംഭാവന നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം കെട്ടിപ്പടുക്കാനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് ഫണ്ട് നല്‍കിയതിന്റെ രസീത് ഉള്‍പ്പെടുന്ന പോസ്റ്റ് എക്സില്‍ മോദി പങ്കുവച്ചത്.
‘ബി.ജെ.പിക്ക് സംഭാവന നൽകാനും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്’ മോദി എക്‌സിൽ എഴുതി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് കേന്ദ്ര സര്‍ക്കാര്‍ 2018 ല്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ഫെബ്രുവരി 15 നാണുണ്ടായത്. അസ്സോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്സ് പുറത്തുവിട്ട കണക്കുപ്രകാരം 720 കോടിയോളം രൂപയാണ് 2022-23 കാലയളവില്‍ ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചിരിക്കുന്നത്.
ബി.ജെ.പിക്ക് 2000 രൂപ നൽകിയതിെൻറ രസീതും മോദി പങ്കിട്ടു. മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി നിരോധിച്ച് ആഴ്ചകൾക്ക് ശേഷമാണ് ബി.ജെ.പിക്ക് പണം സംഭാവന ചെയ്യാനുള്ള ആഹ്വാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.