ഷിയാെമൻ: ബ്രിക്സ് ബാങ്കിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ക്രെഡിറ്റ് റേറ്റിങ് ഏജൻസി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യങ്ങളിൽ ഊന്നിയുള്ള സഹകരണങ്ങൾ അംഗ രാജ്യങ്ങൾ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. ബ്രിക്സ് ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ, ഊർജം അടക്കമുള്ളവ പ്രധാന ചർച്ചാ വിഷയങ്ങൾ ആകണമെന്നും മോദി ചൂണ്ടിക്കാട്ടി. ലോക സമാധാനത്തിനും വികസനത്തിനും ഒരുമിച്ച് നിൽകണം. ദാരിദ്ര്യം ഉള്‍പ്പെടെ തുടച്ചു നീക്കുന്നതിന് കൂട്ടായ്മ വേണമെന്നും ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിൽ സഹകരണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ നടത്തിയ പ്രസംഗത്തിൽ ഭീകരവാദത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശം നടത്തിയില്ല. ചൈനയുടെ എതിർപ്പ് മറികടന്ന് പാക് ഭീകരവാദത്തെ കുറിച്ച് പ്രധാനമന്ത്രി പരാമർശം നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബ്രിക്സ് ഉച്ചകോടിയുടെ സംഘാടനത്തിൽ ചൈനയെ മോദി പുകഴ്ത്തുകയും ചെയ്തു.
#WATCH Live: BRICS Plenary Session from Xiamen, China #BRICSSummit https://t.co/kzssIjVmSo
— ANI (@ANI) September 4, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.