കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിത് -എം.പിമാരോട് മോദി

ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബി.ജെ.പി എം.പിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം. കൂടുതൽ ജോലി ചെയ്യേണ്ട സമയമാണിതെന്ന് മോദി എം.പിമാരെ ഒാർമപ്പെടുത്തി. കേന്ദ്ര സർക്കാറിന്‍റെ ജനക്ഷേമ പ്രവർത്തനങ്ങൾ താഴേതട്ടിൽ എത്തിക്കാൻ യുവാക്കളെ അംബാസഡർമാരാക്കണമെന്നും മോദി പറഞ്ഞു.

അതേസമയം, ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. ഗോവയിലെയും മണിപ്പൂരിലെയും ഭരണം ബി.ജെ.പി മോഷ്ടിച്ചുവെന്ന് രാഹുൽ ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തത്. ബി.ജെ.പി കുതിരകച്ചവടം നടത്തുകയാണ് ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു.

പാർലമെന്‍ററി പാർട്ടി യോഗത്തിൽ ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷായും പങ്കെടുത്തു.

Tags:    
News Summary - pm narendra modi in BJP Parliamentary Party meeting in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.