പ്രധാനമന്ത്രി രാഷ്​ട്രത്തെ അഭിസംബോധന ​ചെയ്യുമെന്ന്​​ ട്വീറ്റിട്ട്​ നിമിഷങ്ങൾക്കകം പിൻവലിച്ച്​ ആകാശവാണി

ന്യൂഡൽഹി: പ്രധാനമ​ന്ത്രി നരേന്ദ്രമോദി വ്യാഴാഴ്​ച വൈകുന്നേരം റേഡിയോയിലൂടെ രാഷ്​ട്രത്തെ അഭിസംബോധന ചെയ്​ത േക്കുമെന്ന് ട്വീറ്റിട്ട്​ നിമിഷങ്ങൾക്കകം ആകാശവാണി അത്​ പിൻവലിച്ചു. നാല് മണിക്ക്​ പ്രധാനമന്ത്രി രാഷ്​ട്രത്തോട്​ സംസാരിക്കുമെന്ന്​ ​അറിയിച്ച്​ ഓൾ ഇന്ത്യ റേഡിയോ ട്വീറ്റി​ട്ടെങ്കിലും തുടർന്ന്​ പിൻവലിക്കുകയായിരുന്നു. മോദിയുടെ പ്രസംഗ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ്​ ട്വീറ്റ്​ പിൻവലിക്കാനിടയായതെന്നാണ്​ കരുതുന്നത്​.

ഏത്​ വിഷയത്തെ കുറിച്ചാണ്​ മോദി ഇന്ന്​ സംസാരിക്കാൻ പോകുന്നതെന്ന കാര്യത്തിൽ സർക്കാർ സൂചന നൽകിയിട്ടില്ല. കശ്​മീരിനുള്ള പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തേ കുറിച്ചോ കശ്​മീരിനെ രണ്ട്​ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിയെ കുറിച്ചോ ആവാം പ്രധാനമന്ത്രിയുടെ പ്രസംഗമെന്നാണ്​​ കരുതുന്നത്​.

ലോക്​സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ മാർച്ച്​ 27ന്​ ഇന്ത്യ ആൻറി സാറ്റലൈറ്റ്​ മിസൈൽ ‘എ സാറ്റ്​’ വികസിപ്പിച്ചെടുത്ത വിവരം അറിയിക്കാനാണ്​ മോദി അവസാനമായി റേഡിയോ വഴി രാഷ്​ട്രത്തെ അഭിസംബോധന ചെയ്​തത്​.

Tags:    
News Summary - PM Modi's address: All India Radio says speech at 4 pm, later deletes tweet -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.