ന്യൂഡൽഹി: കോവിഡ്-19നെ തുരത്താൻ ലോകം ഒരുമിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹ സ്ഥാപകനുമായ ബിൽഗേറ്റ്സുമായി ചർച്ച നടത്തി. കോവിഡിനെതിരായ ആഗോള പോരാട്ടത്തിൽ ഇന്ത്യയുെട പങ്കാളിത്തം വിഡിയോ കോൺഫ്രൻസ് വഴി നടന്ന ചർച്ചയിൽ മോദി ഉറപ്പുനൽകി.
ലോകത്തിെൻറ പൊതുനേട്ടത്തിനായി ഇന്ത്യയുടെ കഴിവുകൾ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്നതും ചർച്ചയായി. ‘‘വിശദമായ ചർച്ചയായിരുന്നു ബിൽഗേറ്റ്സുമായി നടത്തിയത്. കോവിഡിനെതിരെ ഇന്ത്യയുടെ പോരാട്ടങ്ങൾ, ഗേറ്റ്സ് ഫൗണ്ടേഷെൻറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,വൈറസിനെ നേരിടുന്നതിൽ സാങ്കേതികവിദ്യയുടെ പങ്ക്, വാക്സിൻ നിർമാണം എന്നിവയെ കുറിച്ച് ചർച്ച ചെയ്തു’’-ചർച്ചക്കു ശേഷം മോദി ട്വീറ്റ് ചെയ്തു.
ലോകത്തിെൻറ പൊതുനേട്ടത്തിന് ഇന്ത്യയുടെ കഴിവുകളും നേട്ടങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതു സംബന്ധിച്ച് മോദി ബിൽഗേറ്റ്സിൽ നിന്ന് നിർദേശങ്ങൾ ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.