Posted On
date_range Updated On
date_range "പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്"- മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി 24 മണിക്കൂറും രാജ്യത്തെ സേവിക്കുന്നതിനാൽ ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന അവകാശവാദവുമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. കോലാപൂരിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പാട്ടീലിന്‍റെ ഈ വിചിത്ര പരാമർശം.
ദിവസവും 24 മണിക്കൂറും ഉറങ്ങാതെ രാജ്യത്തെ സേവിക്കുന്നതിനുള്ള പരീക്ഷണത്തിനായി പ്രധാനമന്ത്രി രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ഓരോ മിനിറ്റും അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും പാട്ടീൽ അവകാശപ്പെട്ടു.
പ്രധാനമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഏത് പാർട്ടിയിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും ചന്ദ്രകാന്ത് പാട്ടീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.