പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; നിർണായക തീരുമാനം കാത്ത്​ ജനത


ന്യൂഡൽഹി:​ കോവിഡ് 19 വ്യാപനത്തെ തുടർന്ന്​ രാജ്യം മുഴുവൻ അടച്ചിടൽ നടപടിയിലേക്ക്​ കടന്ന പശ്ചാത്തലത്തിൽ പ്ര ധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന്​ രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ ്യത്തോട് സംസാരിക്കുക.കൊറോണ വിഷയത്തില്‍ രണ്ടാം തവണവും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നത്​ ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്.

രാജ്യം മുഴുവനായും അടച്ചിട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് സൂചന. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. കൊവിഡ് 19 പ്രതിരോധത്തിനായി സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്​.

കോവിഡ് 19 വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ മാർച്ച്​ 19 ന്​ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിച്ചിരുന്നു. മോദിയുടെ നിർദേശപ്രകാരം മാർച്ച്​ 22ന്​ രാജ്യം ജനത കർഫ്യൂ ആചരിക്കുകയും ചെയ്​തു. എന്നാൽ കേന്ദ്രസർക്കാർ ഇതുവരെ കോവിഡ്​ ആഘാതത്തെ ചെറുക്കാനുള്ള സാമ്പത്തിക പാക്കേജ്​ പ്രഖ്യാപിച്ചിട്ടില്ല.

​കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും സർക്കാർ കൈകൊണ്ട പദ്ധതികളെ കുറിച്ചും ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ്​ ഇതുവരെ വിശദീകരിച്ചിരുന്നത്​.

Tags:    
News Summary - PM Modi, for the second time within a week, to address the nation on coronavirus- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.