​പ​േട്ടൽ ജയന്തി: ​െഎക്യത്തിനായി ജനങ്ങൾ കൈകോർക്കണമെന്ന്​ മോദി

ന്യൂഡൽഹി: സർദാർ വല്ലഭ്​ ഭായ് പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ച നേതാവാണെന്നും അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം യുവാക്കൾ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

പ​േട്ടലി​​െൻറ ഈ വര്‍ഷത്തെ ജന്മവാര്‍ഷികം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും, ഏകതാ ശിൽപം അദ്ദേഹത്തോട് രാജ്യത്തിനുള്ള ആദരം സൂചിപ്പിക്കുന്നതാണെന്നും പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകിബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

പട്ടേൽ ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന റൺ ഫോർ യൂനിറ്റിയിൽ യുവാക്കൾ ഒന്നടങ്കം അണിനിരക്കണമെന്നും മോദി ആഹ്വാനം ചെയ്തു. ജകാർത്തയിൽ നടന്ന പാരാലിമ്പിക്സ് മത്സരങ്ങളിൽ 72 മെഡലുകൾ നേടി ഇന്ത്യക്കുവേണ്ടി പുതിയ റെക്കോഡ് സ്ഥാപിച്ചവരെ മോദി അഭിനന്ദിച്ചു.

ഭുവനേശ്വറിൽ നടക്കാനിരിക്കുന്ന ലോക കപ്പ് ഹോക്കി മത്സരത്തിൽ ഇന്ത്യയിൽനിന്നുള്ള കായികതാരങ്ങൾ രാജ്യത്തി​​െൻറ യശസ്സ്​ ഉയർത്തിപ്പിടിക്കുമെന്നും മോദി പറഞ്ഞു.

Tags:    
News Summary - PM Modi remembers Sardar Patel, appeals people to join ‘Run for Unity’- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.