സർദാർ പ​േട്ടലി​െൻറ 141ാം ജന്മദിനം: അഞ്​ജലികളർപ്പിച്ച്​ മോദി

ന്യൂഡൽഹി: സർദാർ വല്ലഭായ്​ പ​േട്ടലി​​​െൻറ  141ാം ജന്മദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി. പ​േട്ടലി​​െൻറ ജന്മദിനമായ  ഒക്​ടോബർ 31  ‘രാഷ്​ട്രീയ ഏകതാ  ദിവസ്​’( നാഷണൽ യൂനിറ്റി ഡേ) ആയാണ്​ ആചരിക്കുന്നത്​.

രാവിലെ ഡൽഹി പാർലമ​െൻറ്​ സ്​ട്രീറ്റിലുള്ള പ​േട്ടൽ ചൗകിലെ പ്രതിമക്കുമുന്നിൽ മോദി പുഷ്​പാർച്ചന നടത്തി. ഡൽഹി ലഫ്​.ഗവർണർ നജീബ്​ ജങ്​ പരിപാടിയിൽ സംബന്ധിച്ചു. ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി എം. വെങ്കയ്യ നായിഡു എന്നിവരും പ​േട്ടൽ പ്രതിമക്കു മുന്നിൽ അഞ്​ജലികളർപ്പിച്ചു.

രാഷ്​ട്രത്തിനുവേണ്ടി അതുല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ്​ സർദാർ വല്ലഭായ്​ പ​േട്ടലെന്ന്​ മോദി ട്വിറ്ററിൽ കുറിച്ചു.
2014 ലാണ്​ സർദാർ പ​േട്ടലി​​െൻറ ജന്മദിനമായ ഒക്​ടോബർ 31 നാഷണൽ യൂനിറ്റി ഡേ  ആയി ആചരിക്കുമെന്ന്​ നരേന്ദ്രമോദി സർക്കാർ  പ്രഖ്യാപിച്ചത്​.

Tags:    
News Summary - PM Modi Pays Tribute to Sardar Patel on His 141st Birth Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.