ദസോൾട്ട് കമ്പനിക്ക് മോദി പണം നൽകുന്നു; എച്ച്.എ.എല്ലിന് നൽകാൻ പണമില്ല- രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ജ െറ്റ് വിമാനം പോലും ഇന്ത്യക്ക് നിർമിച്ച് നൽകുന്നതിന് മുമ്പ് ഫ്രാൻസിൻെറ ദസോൾട്ട് ഏവിയേഷൻ കമ്പനിക്ക് 20,000 കോടി രൂ പ നൽകിയതായി പ്രധാനമന്ത്രി പറയുന്നു. അതേസമയം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് നൽകാനുള്ള 15,700 കോടി രൂപ നൽകിയതുമില്ല. അത് കാരണം ശമ്പളത്തിനായി എച്ച്.എ.എല്ലിന് 1000 കോടി രൂപ കടം വാങ്ങേണ്ടി വന്നു.

അനിൽ അംബാനിക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ ദുർബലപ്പെടുത്തുകയും അതിൻെറ യുദ്ധശേഷിയെ ഇല്ലാതാക്കുകയും ചെയ്തെന്ന് ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രതിരോധ മന്ത്രി നുണകൾ പറയുകയാണ്, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയില്ല-രാഹുൽ പറഞ്ഞു. തിങ്കളാഴ്ച പാർലമെന്റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന തൻെറ വിഡിയോ രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - PM Modi Paid Dassault, But Refuses To Pay HAL: Rahul Gandhi- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.