(Photo by ANI)

കോവിഡ്​ പ്രതിസന്ധി മറികടക്കൽ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം

ന്യൂഡല്‍ഹി: കോവിഡ് 19നെ തുടർന്നുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന തിനായുള്ള മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. പൊതുജനങ്ങളെയ ും അവരുടെ ഉപജീവന മാർഗങ്ങളെയും സംരക്ഷിക്കാൻ അടുത്ത ആഴ്​ച്ച ലോക്​ഡൗണിൽ ഇളവ്​ വരുന്നതോടുകൂടി ആദ്യത്തെ ഉത്തേജന പാക്കേജ്​ കേന്ദ്രം പ്രഖ്യാപിക്കുമെന്നാണ്​ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്​.

ധനമന്ത്രി നിര്‍മല സീതാരാമന്‍, ആഭ്യന്തരമന്ത്രി അമിത് ഷാ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍, ധനകാര്യവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതും പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം ചര്‍ച്ചയായെന്നാണ്​ വിവരം. വിദേശ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

രാജ്യത്തെ നിലവിലുള്ള വ്യവസായ മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ധനസഹായം അനുവദിക്കുന്നതിനുമുള്ള പദ്ധതി വികസിപ്പിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തതായി സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Tags:    
News Summary - PM Modi meets ministers to discuss investment, booster for economy expected-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.