അഹ്മദാബാദ്: കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ലോകത്തുതന്നെ ഏറ്റവും കൂടുതൽ കേസുകൾ വിഡിയോ കോൺഫറൻസ് വഴി കേട്ട് തീർപ്പുകൽപിച്ചത് ഇന്ത്യൻ സുപ്രീം കോടതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഭരണഘടന മൂല്യങ്ങളിൽ അടിയുറച്ച്, വ്യക്തിസ്വാതന്ത്ര്യവും ജനാവകാശങ്ങളും സംരക്ഷിക്കുന്നതിൽ സ്തുത്യർഹമായ സേവനമാണ് പരമോന്നത കോടതി അനുഷ്ഠിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ നിയമസംവിധാനത്തെ കാലാനുസൃതമാക്കാൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ സാധ്യതകൾ അന്വേഷിച്ചുവരുകയാണ്.
സദ്ഭരണത്തിെൻറ ആണിക്കല്ല് നിയമസംഹിതകളിലാണ്. ഇന്ത്യയിലെ പ്രാചീന രേഖകളിൽ അത് പറയുന്നുണ്ട്. ഭാരതീയ സംസ്കാരത്തിെൻറ ഭാഗമായ ഇൗ ആശയം സ്വാതന്ത്ര്യ സമരത്തിന് ധാർമിക പിൻബലമേകി. നമ്മുടെ ഭരണഘടന ശിൽപികളും ഈ ആശയത്തിന് പരമപ്രാധാന്യം നൽകി -മോദി പറഞ്ഞു.
ഗുജറാത്ത് ഹൈകോടതി 60 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ചുള്ള സ്മരണിക സ്റ്റാമ്പ് പ്രകാശന വേളയിലാണ് പ്രധാനമന്ത്രി നീതിപീഠത്തെ പ്രകീർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.