സൈപ്രസ് പ്രസിഡന്‍റിന് കശ്മീരി പരവതാനി, ഭാര്യക്ക് വെള്ളി ക്ലാച്ച് പഴ്സ്, മോദി സമ്മാനിച്ചത് മനോഹരമായ സമ്മാനങ്ങൾ

നികോസിയ: സൈപ്രസ് പ്രസിഡന്റിനും ഭാര്യക്കും മനോഹരമായ സമ്മാനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിലെത്തിയ പ്രസിഡന്‍റിനും പ്രഥമ വനിതക്കും പ്രത്യേകതയുള്ള ഉപഹാരങ്ങളാണ് സമ്മാനിച്ചത്. ജി 7 ഉച്ചകോടിക്കായി കാനഡയിലേക്ക് പോകുന്നതിനിടെയാണ് മോദി സൈപ്രസ് സന്ദർശിച്ചത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന് കശ്മീരി സിൽക്ക് കാർപെറ്റും പ്രഥമ വനിത ഫിലിപ്പ കർസേരക്ക് വെള്ളി ക്ലാച്ച് പഴ്‌സുമാണ് മോദി സമ്മാനമായി നൽകിയത്.

സൈപ്രസിലെ പ്രഥമ വനിതക്ക് സമ്മാനിച്ച വെള്ളി പഴ്സിന് നിരവധി പ്രത്യേകതകളുണ്ട്. ആന്ദ്രപ്രദേശിൽ നിർമിച്ച പഴ്സ് ഇന്ത്യയുടെ പ്രൗഢിയും പാരമ്പര്യവും വിളിച്ചോതുന്നതാണ്. ഇന്ത്യയുടെ സമ്പന്നമായ കരകൗശല പാരമ്പര്യത്തെ ആധുനിക രീതിയിൽ സംയോജിപ്പിച്ചാണ് പഴ്‌സ് നിർമിച്ചിരിക്കുന്നത്. ക്ഷേത്ര കലകളില്‍ നിന്നും രാജകീയ കലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മനോഹരമായ പൂക്കളുടെ ഡിസൈനോടുകൂടി റെപൗസ് ടെക്‌നിക് ഉപയോഗിച്ചാണ് പഴ്സ് നിർമിച്ചിരിക്കുന്നത്. പഴ്‌സിന്റെ മധ്യഭാഗത്ത് ചുവന്ന നിറത്തിലുള്ള ഭംഗിയുള്ള ചുവന്ന കല്ലും പതിപ്പിച്ചിട്ടുണ്ട്.

സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കശ്മീരി സിൽക്ക് കാർപെറ്റ് സമ്മാനമായി നൽകി. കടും ചുവപ്പ് സ്വർണനിറത്തിലുമുള്ള പരവതാനിയിൽ വള്ളിപ്പടർപ്പുകളും ജ്യാമിതീയ രൂപങ്ങളുമാണ്ആലേഖനം ചെയ്തിരിക്കുന്നത്. ടു-ടോൺ ഇഫക്ടിൽ നിർമിച്ചതിനാൽ വെളിച്ചം മാറുന്നതിനനുസരിച്ച് പരവതാനിയുടെ നിറം മാറി വരുന്നത് കാണാം.

ചരിത്രപ്രസിദ്ധമായ നികോസിയ നഗരം കാണിച്ചുതന്നതിന് സൈപ്രസ് പ്രസിഡന്റിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. സൈപ്രസുമായുള്ള ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും മോദി സെപ്രസിൽ എക്സിൽ കുറിച്ചു. സൈപ്രസ് സന്ദർശനത്തിന് ശേഷം, പ്രധാനമന്ത്രി മോദി കാനഡയിലേക്ക് പോയി, ആൽബെർട്ടയിലെ കനനാസ്‌കിസിൽ നടക്കുന്ന 51-ാമത് ജി 7 ഉച്ചകോടിയിൽ മോദി പങ്കെടുക്കും.

Tags:    
News Summary - PM Modi gifts Andhra-made silver clutch purse to Cyprus First Lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.