ഗാന്ധിയേക്കാൾ മൂല്യം കൂടുതൽ മോദിക്ക്; ഹരിയാന മന്ത്രി പരാമർശം പിൻവലിച്ചു

ന്യൂഡൽഹി: ഖാദി കലണ്ടറിൽ മോദിയെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്​നത്തിൽ നടത്തിയ പരമർശം ഹരിയാന ആരോഗ്യ വകുപ്പ്​ മന്ത്രി അനിൽ വിജ്​ പിൻവലിച്ചു. ‘മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാൻ നടത്തിയ പരാമർശം തീർത്തും വ്യക്തിപരമാണ്. ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കും എന്നതിനാൽ പരാമർശം പിൻവലിക്കുകയാണ്’– മന്ത്രി ട്വിറ്ററിൽ കുറിച്ചു. ഖാദി കലണ്ടറിൽ ഗാന്ധിയെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തിയത്​  നല്ല തീരുമാനമാണെന്നായിരുന്നു​ മന്ത്രിയുടെ വാദം. കറൻസി നോട്ടുകളിലും ഗാന്ധിയെ മാറ്റണമെന്നാണ്​ ത​​െൻറ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖാദി ഉൽപ്പന്നങ്ങളുടെ  വിൽപ്പന മോദി അധികാരത്തിലെത്തിയ ശേഷം 14 ശതമാനം വർധിച്ചതായും അദ്ദേഹം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഗാന്ധിയുടെ പേരിൽ ​പേറ്റൻറ്​ ഉള്ള ഉൽപ്പന്നമല്ല ഖാദി. ഗാന്ധിയുടെ പേരുമൂലം ഖാദിയുടെ വിൽപന കുറയുകയാണ്​ ഉണ്ടായിരിക്കുന്നത്​. രൂപയുടെ കാര്യത്തിലെ ഇതു തന്നെയാണ്​ സംഭവിക്കുന്നത്​. ഗാന്ധിയുടെ ചിത്രം ഉൾപ്പെടുത്തിയത്​ മുതൽ രൂപയുടെ മൂല്യം ഇടിയാൻ തുടങ്ങി. അതിനാൽ നോട്ടുകളിൽ നിന്നും ഗാന്ധിയെ മാറ്റണമെന്ന്​ അനിൽ വിജ്​ അഭിപ്രായപ്പെട്ടു.

ഖാദിയുടെ കലണ്ടറിലും ഡയറികളിലും മോദിയുടെ ചിത്രം ഉൾപ്പെടുത്തിയത് വൻ​ വിവാദമായിരുന്നു. നടപടിക്കെതിരെ രാജ്യത്തി​െൻ വിവിധ കോണുകളിൽ നിന്ന്​ രൂക്ഷമായ വിമർശനങ്ങളാണ്​ ഉയർന്ന്​ വന്നത്​. എന്നാൽ ഖാദിയുടെ കലണ്ടറിലും ഡയറിയിലും ഇതിന്​ മുമ്പും ഗാന്ധിയെ മാറ്റിയിട്ടുണ്ടെന്നായിരുന്നു തീരുമാനം സംബന്ധിച്ചുള്ള ഖാദി ചെയർമാ​​െൻറ പ്രതികരണം.

Tags:    
News Summary - PM Modi is a Better Brand Than Gandhi: Haryana Minister on Khadi Calendar Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.