മോദിയും അമിത്​ ഷായും ഇവിടെ ജനപ്രിയരല്ല; യഥാർഥ എതിരാളി​ യെദിയൂരപ്പ: സിദ്ധരാമയ്യ

​ബംഗളൂരു: മോദിയും അമിത്​ ഷായും കർണാടകയിൽ ജനപ്രിയരല്ലെന്നും ത​​​​​​െൻറ യഥാർഥ എതിരാളി​ യെദിയൂരപ്പ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ സിദ്ധരാമയ്യയുടെ പ്രതികരണം. മോദിയുടെ ജനപ്രിയത വലിയ തോതിൽ കുറഞ്ഞെന്നും​ അദ്ദേഹം പറഞ്ഞു.

അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായുടെ പ്രചാരണം ഒരു 'കോമഡി ഷോ' ആണെന്ന്​ സിദ്ധരാമയ്യ പ്രതികരിച്ചു. അമിത്​ ഷായുടെ പ്രചാരണം ആരും കാര്യമായി എടുത്തിട്ടില്ല. അയാൾക്ക്​ കർണാടകയിലെ വോട്ടർമാരിൽ യാതൊരു സ്വാധീനവും ഉണ്ടാക്കാനാവില്ല. മോദി പോലും കർണാടകയിൽ ജനപ്രിയനല്ലാത്ത സാഹചര്യത്തിൽ അമിത്​ ഷാക്ക്​​ എങ്ങനെ സംസ്ഥാനത്ത്​ ജനപ്രിയത കൈവരിക്കാനാവുമെന്നും സിദ്ധരാമയ്യ ചോദിക്കുന്നു.

ശനിയാഴ്​ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പി​​​​​​െൻറ ഭാഗമായി സംസ്ഥാനത്തെ നാലാം ഘട്ട പ്രചാരണ ചൂടിലാണ്​ മോദി. കർണാടകയിലെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന ഇരുപതോളം ഭീമൻ റാലികളിൽ മോദി പ​െങ്കടുക്കും. സംസ്ഥാനത്ത്​ ബി.ജെ.പിക്കുള്ള പിന്തുണ സുനാമിപോലെയാണെന്ന്​ ഇതുവരെ പ​െങ്കടുത്ത എല്ലാ റാലികളിലും മോദി പറയുന്നുണ്ട്​. അമിത്​ ഷായും വൻ പ്രചാരണ പരിപാടികളിലാണ്​.

Tags:    
News Summary - PM Modi, Amit Shah Not Popular In Karnataka Siddaramaiah-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.