Posted On
date_range Updated On
date_range എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാർ -മോദി
ന്യൂഡൽഹി: നോട്ട് പിൻവലിച്ചതടക്കം എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാർലമെന്‍റ് നടപടികളോട് സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നികുതിഘടനയിൽ മാറ്റം വരുത്തും. സർക്കാർ നടപടികൾ രാജ്യനൻമക്ക് വേണ്ടിയാണ്. ജി.എസ്.ടി വിഷയത്തിലും എല്ലാ പാർട്ടികളുടെയും സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.