ഭൂഗർഭ ജലം സംരക്ഷിക്കാൻ ‘അടൽ ഭൂജൽ യോജന’

ന്യൂഡൽഹി: പൊതുജന സഹകരണത്തോടെ ഭൂഗർഭ ജലം സംരക്ഷിക്കാനുള്ള ‘അടൽ ഭൂജൽ യോജന’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്​ സമർപ്പിച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്​പേയിയുടെ 95ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ്​ അദ്ദേഹത്തിൻെറ പേരിലുള്ള ജലസംരക്ഷണ പദ്ധതി ഉദ്​ഘാടനം ചെയ്​തത്​. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ച്​ വർഷത്തേക്ക്​ പദ്ധതിയുടെ നടത്തിപ്പിനായി 6,000 കോടി രൂപയാണ്​ കേന്ദ്ര മന്ത്രിസഭ അനുവദിച്ചത്​. ഗുജറാത്ത്​, ഹരിയാന, കർണാടക, മധ്യപ്രദേശ്​, മഹാരാഷ്​ട്ര, രാജസ്​ഥാൻ, ഉത്തർപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളെയാണ്​ പദ്ധതിയുടെ നടത്തിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്​. ഈ സംസ്​ഥാനങ്ങളി​െല 78 ജില്ലകളിലായി 8,350 ഗ്രാമപഞ്ചായത്തുകൾക്ക്​ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ്​ കണക്കാക്കപ്പെടുന്നത്​.

Tags:    
News Summary - PM launches Atal Bhujal Yojana -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.