Posted On
date_range Updated On
date_range ആൾക്കൂട്ട ആക്രമണം: ഹിന്ദുക്കളെ അവഹേളിക്കുന്നുവെന്ന് ആർ.എസ്.എസ്
ന്യൂഡൽഹി: ആൾക്കൂട്ട കൊലയുടെ പേരിൽ ഹിന്ദുക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ന ടക്കുന്നുണ്ടെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഹിന്ദു മതത്തെയും ഇന്ത്യൻ സംസ്കാരത്തെയും അവഹേളിക്കാൻ ഗൂഢാലോചനയുണ്ടെന്നും ഭഗവത് ആരോപിച്ചു.
‘ജയ് ശ്രീരാം’ സംഘ് പരിവാർ കൊലവിളിയാക്കുന്നതിനെതിരെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് പ്രതിരോധവുമായി ആർ.എസ്.എസ് തലവൻ രംഗത്തുവന്നത്. ഭിന്നാഭിപ്രായമുള്ളവരും ഹിന്ദുമതത്തിെൻറ രക്ഷക്കായി ഒരുമിച്ചിരിക്കണമെന്നും സമൂഹത്തിൽ ജാതി വർഗ വ്യത്യാസം ഇല്ലാതാക്കാൻ ആർ.എസ്.എസ് പ്രചാരകർ യത്നിക്കണമെന്നും ഭഗവത് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.