ന്യൂഡൽഹി: 2020 ഏപ്രിൽ മുതൽ 2021 മേയ് വരെ രാജ്യത്ത് 346 മാധ്യമ പ്രവർത്തകർ കോവിഡ് ബാധിച്ചു മരിച്ചത് കണക്കിലെടുത്ത് ഈ രംഗത്തുള്ളവരെ മുൻനിര പ്രവർത്തകരായി പ്രഖ്യാപിച്ച് ചികിത്സയും ആശ്രിതർക്ക് നഷ്ടപരിഹാരവും നൽകണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതിയിൽ.
കോവിഡ് സാഹചര്യങ്ങളിൽ കൃത്യനിർവഹണം നടത്തുന്ന മാധ്യമ പ്രവർത്തകർക്ക് സർക്കാറിെൻറ ഒരു പിന്തുണയും കിട്ടുന്നില്ലെന്ന് മുതിർന്ന അഭിഭാഷകനും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർശിദ് മുഖേന മുൻകാല പത്രപ്രവർത്തക ഡോ. കോട്ട നീലിമ നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തകർക്ക് ചികിത്സയും വാക്സിനും സൗജന്യമായി കിട്ടുന്ന വിധത്തിൽ വിപുലമായ മാർഗരേഖ സർക്കാർ കൊണ്ടുവരണം. സർക്കാറിെൻറ അക്രഡിറ്റേഷൻ വേണമെന്ന വ്യവസ്ഥ ഇല്ലാതെ എല്ലാ മാധ്യമ പ്രവർത്തകർക്കും കാമറമാൻ, ടെക്നീഷ്യൻ, ടെക്നിക്കൽ സ്റ്റാഫ്, അസിസ്റ്റൻറുമാർ എന്നിവർക്ക് ചികിത്സസഹായം ലഭ്യമാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.