ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ ആത്മഹത്യക്കേസില്‍ ഭര്‍ത്താവും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിന് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്ഥിരം ജാമ്യം അനുവദിച്ചതിനെതിരെ ഡൽഹി ഹൈേകാടതിയിൽ ഹരജി. മജിസ്ട്രേറ്റ് കോടതിയെ മറികടന്ന് സെഷൻസ് കോടതിയെ സമീപിച്ചതിലെ സാധുത ചോദ്യംചെയ്ത് അഭിഭാഷകനായ ദീപക് ആനന്ദാണ് ഹരജി നൽകിയത്.
ഡല്‍ഹി പൊലീസിെല പ്രത്യേക അന്വേഷണ സംഘത്തിെൻറ എതിര്‍പ്പ് തള്ളിയാണ് അന്ന് തരൂരിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയെ മറികടന്ന് സെഷൻസ് കോടതിയെ സമീപിക്കാൻ കുറ്റാരോപിതന് അവകാശമില്ല. വ്യവഹാരപ്പെടാനുള്ള അവകാശം തരൂർ തെളിയിക്കെട്ടയെന്നാണ് ഡൽഹി പൊലീസ് സ്റ്റാൻഡിങ് കൗൺസൽ രാഹുൽ മെഹ്റയുടെ നിലപാട്. അതേസമയം, സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്തിമ വാദം കേൾക്കുന്നത് ഡൽഹി ഹൈകോടതി ഒക്ടോബർ ഒമ്പതിലേക്ക് മാറ്റി.
സുനന്ദയുടെ ദുരൂഹമരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ട് മൂന്നരവര്‍ഷമാകുന്നു. ഇതുവരെ തരൂരിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചിട്ടില്ല. അന്വേഷണവുമായി തരൂര്‍ സഹകരിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ജാമ്യം അനുവദിച്ചാല്‍ തരൂര്‍ രാജ്യം വിട്ടുപോകുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള എസ്.ഐ.ടിയുടെ വാദങ്ങള്‍ നില്‍ക്കില്ലെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി അരവിന്ദ് കുമാര്‍ നിരീക്ഷിച്ചശേഷമാണ് സ്ഥിരം ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.