പ്രധാനമന്ത്രിയുടെ പ്രിൻസിപൽ ഉപദേഷ്​ടാവ്​ പി.കെ സിൻഹ രാജിവെച്ചു

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപൽ ഉപദേഷ്​ടാവ്​ പി.കെ സിൻഹ രാജിവെച്ചു. 1977 ബാച്ചുകാരനായ മുൻ യു.പി കാഡർ ഐ.എ.എസ്​ ഉദ്യോഗസ്​ഥൻ വ്യക്​തിഗത കാരണങ്ങൾ ഉന്നയിച്ചാണ്​ രാജി നൽകിയത്​. അതേ സമയം, ലഫ്​റ്റനന്‍റ്​ ഗവർണർ പോലുള്ള ഭരണഘടന പദവികളിൽ ചുമതലയേൽക്കാൻ സാധ്യതയുണ്ടെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

ഓഫീസർ ഒാൺ സ്​പെഷൽ ഡ്യൂട്ടി എന്ന തസ്​തികയിൽ ചെറിയ കാലയളവ്​ പൂർത്തിയാക്കി​ 2019 ലാണ്​ പ്രിൻസിപൽ ഉപദേഷ്​ടാവായി ചുമതലയേൽക്കുന്നത്​. നാലു വർഷം കാബിനറ്റ്​ സെക്രട്ടറിയായിരുന്നു. സിവിൽ സർവീസിലെ ഏറ്റവും ഉയർന്ന തസ്​തികയായ കാബിനറ്റ്​ സെ​ക്രട്ടറി പദവിയിൽ മൂന്നുതവണ നിയമനം നീട്ടിലഭിച്ച ആദ്യ ഉന്നത ഉദ്യോഗസ്​ഥനാണ്​. പി.എം.ഒയിൽ സിൻഹയെ കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നു ​പ്രിൻസിപൽ ഉപദേഷ്​ടാവ്​ തസ്​തിക സൃഷ്​ടിച്ചത്​. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, സമിതികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നയകാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത്​ സിൻഹയാണ്​. പ്രിൻസിപൽ സെക്രട്ടറി പി.കെ മിശ്ര, ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ എന്നിവർക്ക്​ കേന്ദ്ര മന്ത്രി പദവി നൽകിയിരുന്നുവെങ്കിലും സിൻഹക്ക്​ അത്​ ലഭിച്ചില്ല. 

പ്രധാനമന്ത്രി മോദിയുടെ കാലയളവ്​ പൂർത്തിയാകുംവരെയായിരുന്നു ​പ്രിൻസിപൽ ഉപദേഷ്​ടാവ്​ തസ്​തികയിൽ ​ നിയമനം. നേരത്തെ അഡീഷനൽ സെക്രട്ടറി എ.കെ ശർമ പദവി രാജിവെച്ച്​ യു.പി ബി.ജെ.പിയുടെ ഭാഗമായിരുന്നു.  

Tags:    
News Summary - PK Sinha, Principal Advisor to PM Modi, resigns citing ‘personal reasons’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.