കാവേരി എക്സ്പ്രസിൽ യിൽവേ മന്ത്രിയുടെ പരിശോധന

 

ബംഗളൂരു:  കാവേരി എക്സ്പ്രസിൽ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്‍റെ പരിശോധന. ട്രെയിനിന്‍റെ ജനറൽ കോച്ചിൽ യാത്രക്കാരുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാനാണ് മന്ത്രി എത്തിയത്.  മൈസൂർ മുതൽ ബംഗളൂരു വരെയാണ് ഗോയൽ യാത്ര ചെയ്തതത്. 

യാത്രക്കാരോട് ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ചും സേവനങ്ങളെ കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയോടൊപ്പം മൈസൂർ റെയിൽവേ സ്റ്റേഷനും ഗോയൽ സന്ദർശിച്ചിരുന്നു. 

അതേസമയം മൈസൂരിലെ ജനങ്ങൾക്കായി പ്രത്യേക പദ്ധതികൾ തയാറാക്കുന്നുണ്ടെന്നും പാവങ്ങൾക്ക് വേണ്ടി കഴിഞ്ഞ നാലു വർഷമായി റെയിൽവേ വികസനത്തിന് ബി.ജെ.പി സർക്കാർ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും  പാലസ് ക്യൂൻ ഹുമസഫർ എക്സപ്രസ് ഫ്ലാഗ് ഒാഫ് ചെയ്ത്  മോദി പറഞ്ഞിരുന്നു. 

Tags:    
News Summary - Piyush Goyal in inspection mode, travels in general coach of Kaveri Express- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.