പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തൽ: ആപ്പിൾ പ്രതിനിധിയെ പാർലമെന്റ് സമിതി വിളിച്ചു വരുത്തും

ന്യൂഡൽഹി: രാജ്യത്തെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ ഫോണുകൾ സർക്കാർ സ്​പോൺസേർഡ് ഹാക്കർമാർ ചോർത്തുന്നുണ്ടെന്ന ടെക് ഭീമ​ൻ ആപ്പിളിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇക്കാര്യത്തിൽ കൂടുതൽ നടപടികൾക്ക് കളമൊരുങ്ങുന്നു.

ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിങ് കമിറ്റി ആപ്പിൾ പ്രതിനിധിയെ വിളിച്ചു വരുത്തുമെന്നാണ് വിവരം. സമിതിയുടെ അടുത്ത മീറ്റിങ്ങിൽ വിഷയം ഉന്നയിക്കു​മെന്ന് കോൺഗ്രസ് അംഗമായ കാർത്തി ചിദംബരം അറിയിച്ചു. ആശങ്കയുണ്ടാക്കുന്ന വിഷയമാണിത്. ഇക്കാര്യത്തിൽ ചർച്ചയുണ്ടാകുമെന്ന് കാർത്തി ചിദംബരം പറഞ്ഞു.

ഗൗരവത്തോടെയാണ് പാർലമെന്ററി സമിതി വിഷയം പരിഗണിക്കുന്നതെന്നാണ് വിവരം. ശിവസേന എം.പി പ്രതാപ്റാവു ജാദവാണ് സമിതിയുടെ തലവൻ. 31 അംഗങ്ങളാണ് സമിതിയിലുള്ളത്. അതേസമയം, സമിതിയുടെ അടുത്ത യോഗം ചേരേണ്ട തീയതി ഇനിയും തീരുമാനിച്ചിട്ടില്ല.

കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വീ​ണ്ടും ഫോ​ൺ ചോ​ർ​ത്ത​ൽ വി​വാ​ദം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഐ-​ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ ഭ​ര​ണ​കൂ​ടം ല​ക്ഷ്യ​മി​ടു​ന്നു​​ണ്ടെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ ക​മ്പ​നി​യി​ൽ​നി​ന്ന്​ നി​ര​വ​ധി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക്​ ജാ​ഗ്ര​ത സ​ന്ദേ​ശം ല​ഭി​ച്ചു. അ​വ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, ആ​രോ​പ​ണം സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കുകയുമ ചെയ്തിരുന്നു.

ഇ​സ്രാ​യേ​ൽ നി​ർ​മി​ത ചാ​ര​വൃ​ത്തി സോ​ഫ്​​ട്​​വെ​യ​റാ​യ പെ​ഗ​സ​സ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ൺ ചോ​ർ​ത്ത​ൽ, ഭ​ര​ണ​കൂ​ട നി​രീ​ക്ഷ​ണം തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ ആ​പ്പി​ളി​ന്‍റെ ജാ​ഗ്ര​ത നി​ർ​ദേ​ശവും കഴിഞ്ഞ ദിവസം പുറത്ത് വന്നത്. രാ​ഹു​ൽ ഗാ​ന്ധി, സീ​താ​റാം യെ​ച്ചൂ​രി, അ​ഖി​ലേ​ഷ്​ യാ​ദ​വ്, ശ​ശി ത​രൂ​ർ, മ​ഹു​വ മൊ​യ്​​ത്ര, രാ​ഘ​വ്​ ഛദ്ദ, ​പ്രി​യ​ങ്ക ച​തു​ർ​വേ​ദി തു​ട​ങ്ങി നി​ര​വ​ധി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കാ​ണ്​ ആ​പ്പി​ളി​ന്‍റെ ജാ​ഗ്ര​ത സ​ന്ദേ​ശം ല​ഭി​ച്ച​ത്.

മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണ്​ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി എം.​പി​മാ​രും മ​റ്റു നേ​താ​ക്ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ച്ചു. സ​ർ​ക്കാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന ത​ങ്ങ​ൾ​​ക്ക്​ ഫോ​ൺ ക​മ്പ​നി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച സ​ന്ദേ​ശം അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ ജ​ന​ക​മാ​ണെ​ന്ന്​ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തേ​തു​ട​ർ​ന്നാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ഐ.​ടി മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്​ പ്ര​ഖ്യാ​പി​ച്ച​ത്.

എ​ല്ലാ പൗ​ര​ന്മാ​രു​ടെ​യും സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി അ​ശ്വ​നി വൈ​ഷ്ണ​വ്​ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ആ​പ്പി​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സാ​​ങ്കേ​തി​ക മി​ക​വു​ള്ള ഏ​ജ​ൻ​സി​യാ​യ സെ​ർ​ട്ട്​-​ഇ​ൻ ആ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക. രാ​ജ്യം പു​രോ​ഗ​തി നേ​ടു​ന്ന​ത്​ സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ശ്ര​ദ്ധ​തി​രി​ക്ക​ൽ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണ്​ പ്ര​തി​പ​ക്ഷം ചെ​യ്യു​ന്ന​തെ​ന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തിയിരുന്നു.

Tags:    
News Summary - Phone tapping of opposition leaders: Parliament committee to summon Apple representative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.