കശ്മീർ: ഈദ് പ്രമാണിച്ച് ഇന്‍റർനെറ്റ്, ഫോൺ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു

ശ്രീനഗർ: അഞ്ച് ദിവസങ്ങൾക്കു ശേഷം കശ്മീരിൽ ഇന്‍റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഈദ് പ്രമാ ണിച്ചാണ് വെള്ളിയാഴ്ച രാവിലെയോടെ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന ്ന ഭരണഘടനയിലെ 370, 370എ അനുച്ഛേദങ്ങൾ റദ്ദാക്കുന്നതിന്‍റെ മുന്നോടിയായി ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ സേവനങ്ങൾ നിർത്തിവെച്ചിരുന്നത്.

ഗവർണർ സത്യപാൽ മല്ലിക്ക് കഴിഞ്ഞ ദിവസം സാഹചര്യം വിലയിരുത്തിയിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനക്കും ഈദിനും നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ശ്രീനഗറിലെ പ്രധാന ജുമാ മസ്ജിദിന്‍റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. എന്നാൽ, വിവിധ മേഖലകളിലെ ചെറിയ പള്ളികളിൽ പ്രാർത്ഥന അനുവദിക്കുമെന്നാണ് അധികൃതർ പറയുന്നത്. ജനങ്ങൾക്ക് തങ്ങളുടെ സമീപ പ്രദേശത്ത് പ്രാർത്ഥനയിൽ പങ്കെടുക്കാം. അതിൽ തടസ്സമില്ല -പൊലീസ് ചീഫ് ദിൽബാഗ് സിങ് പറഞ്ഞു.

ഈ വർഷം 53-ാമത് തവണയാണ് ജമ്മു കശ്മീരിൽ ഇന്‍റർനെറ്റ് ബന്ധം വിച്ഛേദിച്ചത്. അതേസമയം, മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ഉമർ അബ്ദുല്ലയും അടക്കം 400ഓളം രാഷ്ട്രീയ സാമുദായിക നേതാക്കൾ ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

Tags:    
News Summary - phone-internet-ervices-partially-restored-in-kashmir-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.