ന്യൂഡൽഹി: ഡൽഹിയിൽ മെഡിക്കൽ പി.ജി വിദ്യാർഥിയെ ആശുപത്രിയിൽ വെച്ച് സഹപാഠി കഴുത്തറുത്ത് കൊന്നു. സെൻറ് സ്റ്റീഫൻ ആശുപത്രിയിലാണ് സംഭവം. റേഡിയോളജി വകുപ്പിൽ ബിരുദാനന്തരബിരുദത്തിന് ചേർന്ന ശാശ്വത് പാണ്ഡെ എന്ന 26 കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ 20 ഒാളം കുത്തേറ്റിരുന്നു. ശാശ്വതിെൻറ സഹപാഠിയായ പ്രതി ഒളിവിലാണ്.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ ഒമ്പതുമണിയോടെയാണ് ശാശ്വതിനെ റേഡിയേഷൻ വിഭാഗത്തിെൻറ റിപ്പോർട്ടിങ് റൂമിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.കൊലപാതക കാരണം വ്യക്തമല്ലെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 12.30 ഒാടെ പ്രതി െഎഡി കാർഡ് ധരിച്ച് റേഡിയേഷൻ വിഭാഗത്തിലെ റിപ്പോർട്ടിങ് റൂമിലേക്ക് കയറുന്ന ദൃശ്യങ്ങൾ സിസിടിവി കാമറയിൽ നിന്നും ലഭിച്ചു. മുറി അടച്ചശേഷമാണ് ശാശ്വതിനെ ആക്രമിച്ചത്. കൃത്യത്തിനു ശേഷം ഇയാൾ പ്രധാന വാതിൽ അടച്ചശേഷമാണ് പുറത്തുപോയിരിക്കുന്നത്. പ്രതി ഒാടിച്ചിരുന്ന കാർ അനന്ത് വിഹാർ ബസ് സ്റ്റാൻഡിന് സമീപത്ത് ഉപേക്ഷിച്ചിരുന്നു.
ശാശ്വതിെൻറ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതിക്കായുള്ള അന്വേഷണം ഉൗർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.