ന്യൂഡൽഹി: എണ്ണക്കമ്പനികൾ മാത്രം പെട്രോൾ പമ്പ് നടത്തുന്ന കാലം മാറുന്നു. പെട്രോൾ, ഡീസ ൽ ചില്ലറ വിൽപനക്ക് സ്വകാര്യ സംരംഭകരെയും അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാന ിച്ചു. 250 കോടി രൂപയുടെ ആസ്തി ഉണ്ടായിരിക്കണം.
2000 കോടിയെങ്കിലും മുൻകൂർ നിക്ഷേപം നട ത്തുന്ന കമ്പനികൾക്കാണ് എണ്ണ വിപണനത്തിന് ഇതുവരെ അംഗീകാരം നൽകിയിരുന്നത്. എന്നാൽ, ഇന്ധന വിപണനത്തിന് സ്വകാര്യ, വിദേശ നിക്ഷേപം അനുവദിക്കാനാണ് തീരുമാനം. പെട്രോൾ, ഡീസൽ, ഗ്യാസ് പമ്പുകൾ അനുവദിക്കുന്നതിനുള്ള നയത്തിൽ കഴിഞ്ഞ 17 വർഷങ്ങൾക്കിടയിൽ മാറ്റമൊന്നും വരുത്തിയിരുന്നില്ല. എന്നാൽ, വിപണന രീതികൾ മാറുന്നതു കണക്കിലെടുത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കാനുമാണ് തീരുമാനമെന്ന് സർക്കാർ വിശദീകരിച്ചു.
ചില്ലറ വിൽപന രംഗത്ത് എണ്ണക്കമ്പനികൾക്കല്ലാതെയും നിക്ഷേപിക്കാം. എണ്ണ-പ്രകൃതിവാതക പര്യവേക്ഷണം, ഖനനം, സംസ്ക്കരണം തുടങ്ങിയവയിൽ മുൻകാല നിക്ഷേപം നടത്തിയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. വിപണനത്തിന് സംയുക്ത സംരംഭമോ, ഉപ സംരംഭമോ തുടങ്ങാം. പല എണ്ണക്കമ്പനികളുടെ ചില്ലറ വിൽപന ഒരു സംരംഭകനു തന്നെ ഏറ്റെടുക്കാം. എന്നാൽ, ഒരിടത്ത് ഒരു കമ്പനിയുടേതു മാത്രം.
പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനകം പെട്രോളിനും ഡീസലിനും പുറമെ, സി.എൻ.ജി, എൽ.എൻ.ജി, ജൈവ ഇന്ധനം, ഇലക്ട്രിക് ചാർജിങ് തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങളിൽ ഒന്നിനെങ്കിലുമുള്ള ക്രമീകരണം പമ്പുകളിൽ ഒരുക്കിയിരിക്കണമെന്ന് നിബന്ധനയുണ്ട്. അനുമതി കിട്ടി അഞ്ചു വർഷത്തിനകം, ആകെയുള്ള പമ്പുകളിൽ ചുരുങ്ങിയത് അഞ്ചു ശതമാനം ഉൾനാടുകളിൽ തുടങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.